കോ​വി​ഡ്​ 19 ദേ​ശീ​യ സ്​​ട്രാ​റ്റ​ജി​ക്​ ഗ്രൂ​പ്​ ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ​ഖാ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ
സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ൽ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന​ത്​ കോ​വി​ഡി​െൻറ ര​ണ്ടാം വ​ര​വി​െൻറ സൂ​ച​ന​യാ​ണെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡി​െൻറ ര​ണ്ടാം​വ​ര​വും മൂ​ന്നാം​വ​ര​വും ഉ​ണ്ടാ​കു​ന്നു. ഖ​ത്ത​റി​ൽ അ​ടു​ത്തി​ടെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ആ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. ഖ​ത്ത​റി​ലും കോ​വി​ഡി​െൻറ ര​ണ്ടാം​വ​ര​വു​ണ്ടാ​കു​ന്നു എ​ന്ന​തി​െൻറ സൂ​ച​ന​യാ​ണി​ത്​. കോ​വി​ഡ്​ 19 ദേ​ശീ​യ സ്​​ട്രാ​റ്റ​ജി​ക്​ ഗ്രൂ​പ് ത​ല​വ​നും ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സാം​ക്ര​മി​ക​രോ​ഗ​വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​തീ​ഫ്​ അ​ൽ​ഖാ​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി വൈ​കി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

ദി​നേ​ന​യു​ള്ള പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ളു​െ​ട എ​ണ്ണം ഖ​ത്ത​റി​ൽ ക്ര​മേ​ണ ഉ​യ​രു​ക​യാ​ണ്. ഉ​യ​ർ​ച്ച​യു​ടെ തോ​ത്​ കൂ​ടി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ ആ​കു​ന്ന​വ​രു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ആ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ ആ​ഴ്​​ച​യി​ലോ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ​ക​ഴി​യൂ. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ഘ​ട​ക​ങ്ങ​ൾ കോ​വി​ഡ്​ ര​ണ്ടാം വ​ര​വി​െൻറ ആ​ദ്യ​ഘ​ട്ട സൂ​ച​ന​ക​ളാ​ണെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. എ​ങ്കി​ലേ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​വ​ര​വ്​ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യൂ. അ​ടു​ത്ത ആ​ഴ്​​ച​ക​ളി​ലും ഇ​തേ സ്​​ഥി​തി തു​ട​ർ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കേ​ണ്ടി​വ​രും. നി​യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന്​ തി​രി​ച്ചു​പോ​കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.