ആശങ്ക; കോവിഡിെൻറ രണ്ടാംവരവ്
text_fieldsദോഹ: ഖത്തറിൽ രോഗികൾ കൂടിവരുന്നത് കോവിഡിെൻറ രണ്ടാം വരവിെൻറ സൂചനയാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പല രാജ്യങ്ങളിലും കോവിഡിെൻറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു. ഖത്തറിൽ അടുത്തിടെ പുതിയ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഖത്തറിലും കോവിഡിെൻറ രണ്ടാംവരവുണ്ടാകുന്നു എന്നതിെൻറ സൂചനയാണിത്. കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽഖാലാണ് വ്യാഴാഴ്ച രാത്രി വൈകി നടന്ന വാർത്തസമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
ദിനേനയുള്ള പുതിയ കോവിഡ് രോഗികളുെട എണ്ണം ഖത്തറിൽ ക്രമേണ ഉയരുകയാണ്. ഉയർച്ചയുടെ തോത് കൂടിത്തന്നെ നിലനിൽക്കുന്നു. ആശുപത്രിയിൽ ആകുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം വർധിക്കുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. അടുത്ത ദിവസങ്ങളിലോ ആഴ്ചയിലോ കണക്കുകൾ പരിശോധിക്കണം. എങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻകഴിയൂ. എന്നാൽ, നിലവിലുള്ള ഘടകങ്ങൾ കോവിഡ് രണ്ടാം വരവിെൻറ ആദ്യഘട്ട സൂചനകളാണെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. എങ്കിലേ മഹാമാരിയുടെ രണ്ടാംവരവ് ഇല്ലാതാക്കാൻ കഴിയൂ. അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരും. നിയന്ത്രങ്ങൾ കൊണ്ടുവന്നതിെൻറ ആദ്യഘട്ടത്തിലേക്ക് രാജ്യത്തിന് തിരിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.