ദോഹ: ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ചതിെൻറ സ്മരണാർഥവും ഇന്ത്യൻ ഭരണഘടനയുടെ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ച ആദ്യത്തെ നിയമമന്ത്രി ഡോ. ബി.ആർ. അംബേദ്കറിനുള്ള ആദരാഞ്ജലിയായും നോബിൾ ഇൻറർനാഷനൽ സ്കൂളിൽ 'സംവിധാൻ ദിവസ്' ആഘോഷിച്ചു. ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥി പ്രതിനിധി ഭരണഘടനയുടെ ആമുഖം വായിച്ചു. ദേശഭക്തി ഗാനങ്ങൾ, ദേശീയോദ്ഗ്രഥന പ്രസംഗം തുടങ്ങിയവ വിദ്യാർഥികൾ അവതരിപ്പിച്ചു. ഇന്ത്യൻ ഭരണ ഘടനയെയും സ്വാതന്ത്ര്യ സമരത്തെയും ആസ്പദമാക്കി സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ ഷിഹാബുദ്ദീെൻറ നേതൃത്വത്തിൽ ഇൻറർഹൗസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ്, സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ കെ. നിസാർ എന്നിവർ സന്നിഹിതരായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ് സ്വാഗതവും സി.സി.എ ഇൻ ചാർജ് അജിത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.