ദോഹ: കർഷക വിരുദ്ധമായ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് യൂത്ത് ഫോറം ദോഹ സോണൽ പ്രവർത്തക സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ട് വന്ന മൂന്ന് നിയമങ്ങളും കാർഷികോൽപന്നങ്ങളുടെ താങ്ങുവില ഇല്ലാതാക്കുന്നതും വിപണിയിലും ഭക്ഷ്യോൽപന്നങ്ങളുടെ സംഭരണത്തിലും കോർപറേറ്റുകൾക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും പരിധിയും ഏർപ്പെടുത്താത്തതുമാണ്. ഇത് കാർഷികമേഖലയുടെ തകർച്ചക്ക് വഴിവെക്കും. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ തന്നെ അപകടപ്പെടുത്തുമെന്നും പ്രമേയത്തിൽ പറഞ്ഞു. കേന്ദ്ര പ്രസിഡൻറ് എസ്.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്തു. ദോഹ സോണൽ പ്രസിഡൻറ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.