ദോഹ: ഈ വർഷം ജൂണിൽ നടക്കുന്ന കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽനിന്ന് ഖത്തർ പിന്മാറി. കോവിഡ്-19 കാരണം ലോകകപ്പ് യോഗ്യത മത്സരങ്ങളും ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളും മാറ്റിവെച്ച ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) തീരുമാനത്തിന് പിന്നാലെയാണ് ഖത്തർ ഫുട്ബാൾ അസോസിയേഷൻ കോപ അമേരിക്ക ടൂർണമെൻറിൽനിന്നും പിന്മാറിയതായി പ്രഖ്യാപിക്കുന്നത്. മാറ്റിവെച്ച യോഗ്യതാ മത്സരങ്ങൾ ജൂണിൽ നടത്താനാണ് എ.എഫ്.സി തീരുമാനിച്ചിരിക്കുന്നത്. അതോടെ, കോപ അമേരിക്ക ടൂർണമെൻറിൽ പങ്കെടുക്കുകയെന്നത് ഖത്തർ ടീമിനെ സംബന്ധിച്ച് പ്രാപ്തമല്ല എന്നതിനാലാണ് ടൂർണമെൻറിൽനിന്ന് പിന്മാറുന്നതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചത്.
ഖത്തറിനൊപ്പം ടൂർണമെൻറിൽ പങ്കെടുക്കേണ്ട ആസ്ട്രലിയയും പിന്മാറിയിട്ടുണ്ട്. എ.എഫ്.സിയുടെ തീരുമാനമാണ് ആസ്ട്രേലിയയെയും പിൻവലിയാൻ നിർബന്ധിതരാക്കിയത്. ജൂണിൽ നടക്കാനിരിക്കുന്ന കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ഖത്തറും ആസ്ട്രേലിയയും പങ്കെടുക്കുകയില്ലെന്നും ഇരുടീമുകളും പിന്മാറിയതായും തെക്കനമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനായ കോൺമെബോൾ സെക്രട്ടറി ജനറൽ ഗോൺസാലോ ബെലോസോ അർജൈൻറൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജൂൺ 10ന് അർജൻറീനയിൽ ആരംഭിക്കുന്ന ടൂർണമെൻറ് ജൂലൈ 11ന് കൊളംബിയയിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.