ദോഹ: കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കി. നേരത്തേ 17 രാജ്യങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നതെങ്കിൽ പുതിയ പട്ടികയിൽ ആറുരാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ, പുതിയ പട്ടികയിലും ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങൾ ഇല്ല.
ഖത്തറിൽ കൂടുതൽ വിദേശകൾ ഉള്ളത് ഈരാജ്യങ്ങളിൽനിന്നാണ്. എന്നാൽ ചൈന, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ 10 ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ ഉണ്ട്. ഖത്തറിലെയും ആഗോള തലത്തിലെയും പൊതുആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിെൻറ ഭാഗമായുള്ള കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്.
ഇത്തരം രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.ഒരാഴ്ചക്കു ശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധനകേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐെസാലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേസിൽ വരുന്നവർ അംഗീകൃത കോവിഡ് പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽനിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും.
തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർക്ക് 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്' എടുത്തതിനു ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.