ദോഹ: രാജ്യത്ത് ഇന്നലെ 174 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 35 പേർ വിദേശത്തുനിന്ന് മടങ്ങിയെത്തിയവരാണ്. 186 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള രോഗികൾ 2727 ആണ്. ഇന്നലെ 8106 പേരെയാണ് പരിശോധിച്ചത്. ആകെ 10,75,890 പേരിൽ പരിശോധന നടത്തിയപ്പോൾ 1,37,062 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. 235 ആണ് ആകെ മരണം. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ 1,34,100 പേരാണ് രോഗമുക്തി നേടിയത്. ആകെ 281 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 19 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
ദോഹ: പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാതിരുന്ന 90 പേർക്കെതിരെ കൂടി ശനിയാഴ്ച പൊലീസ് നടപടിയെടുത്തു. ഇതോടെ ഇത്തരത്തിൽ ഇതുവരെ 1297 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. കാറിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ യാത്ര ചെയ്തതിന് അഞ്ചുപേർക്കെതിരെയും നടപടിയുണ്ടായി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽനിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിൻെറ സുരക്ഷക്ക് വേണ്ടിയാണ്. ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.