കോവിഡ്​: രോഗികൾ 200, രോഗമുക്തർ 226

ദോഹ: ഇന്ന്​ ഖത്തറിൽ 200 പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 226 പേർക്കാണ്​ രോഗമുക്​തി. രണ്ടുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 214 ആയി. നിലവിലുള്ള ആകെ രോഗികൾ 2898 ആണ്​. ശനിയാഴ്ച 4261 പേരെയാണ്​ പരിശോധിച്ചത്​.

ഇതുവരെ 7,55,365 പേരെ പരിശോധിച്ചപ്പോൾ 1,24,850 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ആകെ രോഗം ഭേദമായവർ 1,21,738 ആണ്. നിലവിൽ 437 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 38 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 58 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്​. ഇതിൽ മൂന്നു​പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.