ദോഹ: ഖത്തറിൽ വ്യാഴാഴ്ച 213 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 22 പേർ വിദേശത്ത് നിന്ന് ഖത്തറിൽ തിരിച്ചെത്തിയവരാണ്. ഇന്നലെ 219 പേർ രോഗമുക്തരായി. നിലവിലുള്ള ആകെ രോഗികൾ 2849 ആണ്. ഇന്നലെ 4994 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 815021 പേരെ പരിശോധിച്ചപ്പോൾ 127394 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആെക 124327 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇന്നലെ ആരും മരണെപ്പട്ടിട്ടില്ല. ആകെ 218 പേരാണ് മരിച്ചത്.
361 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 39 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 56 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ അഞ്ചുപേരെ 24 മണിക്കൂറിനിെട പ്രവേശിപ്പിച്ചതാണ്.രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടം പുരോഗമിക്കുകയാണ്. ഇതോടെ പലരും പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്. ഇതിനാൽ കോവിഡ്ബാധ പലർക്കും ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നു. ഈ വർഷം മേയ് മധ്യത്തോടെ തുടങ്ങി ജൂൺ അവസാനം വരെ രാജ്യത്തുണ്ടായ കോവിഡ്-19 രോഗവ്യാപന തോത് വളരെ വലുതായിരുന്നു. അത്തരത്തിൽ ഇനി പ്രതീക്ഷിക്കുന്നില്ല. രോഗികളുടെ എണ്ണത്തിലുള്ള ഉയർച്ച താഴ്ചകളോടെ ഈ വർഷം അവസാനം വരെ രോഗവ്യാപനം നിലനിൽക്കും. എന്നാൽ, നേരത്തെയുള്ളതിനേക്കാൾ തീവ്രത കുറവായിരിക്കുമെന്നും അധികൃതർ പറയുന്നു.
ഖത്തരികൾക്കിടയിലും പ്രവാസികളായ പ്രഫഷനലുകൾക്കിടയിലും രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. 20 വയസ്സിന് താഴെയുള്ളവരിലും രോഗം വ്യാപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ഇവരിലൂടെ രോഗം പടരാനുള്ള സാധ്യതയുണ്ട്.
ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതുവരെ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ മുൻകരുതലുകൾ പാലിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.