കോവിഡ്​: പുതിയ രോഗികൾ 220; രോഗമുക്തി 180

ദോഹ: ഖത്തറിൽ കോവിഡ്​ കേസുകളുടെ എണ്ണം കൂടുന്നു. തുടർച്ചയായി 200നു​ മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നതിനൊപ്പം, സമ്പർക്ക രോഗങ്ങളുടെ എണ്ണം വർധിക്കുന്നത്​ ആശങ്കയാവുന്നു. ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ കൂടിയാണിത്​. ചൊവ്വാഴ്​ച 220 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരിൽ147 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 73 പേർ വിദേശങ്ങളിൽനിന്ന്​ എത്തിയവരാണ്​. 180 പേരാണ്​ ചൊവ്വാഴ്​ച​ രോഗമുക്തരായത്​. രോഗികളും രോഗമുക്തരും തമ്മിലെ അനുപാതം കൂടുന്നത്​ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കും.

ചൊവ്വാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 601 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. നിലവിലുള്ള ആകെ രോഗികൾ 2305 ആണ്​. ചൊവ്വാഴ്ച 22,711 പേർ പരിശോധനക്ക്​ വിധേയരായി​. രാജ്യത്ത്​ ആകെ 23,86,801 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,28,711 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. നിലവിൽ 87 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 10 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 24 പേരുമുണ്ട്​​.

ചൊവ്വാഴ്​ച 26,431 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. ഇതുവരെ രാജ്യത്താകമാനം 39.90 ലക്ഷം ഡോസ്​ വാക്​സിൻ നൽകി.

Tags:    
News Summary - Covid: 220 new patients; Cure 180

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.