ദോഹ: കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായ നടപടിയുമായി ഗലീലിയോ ഇൻറർനാഷനൽ സ്കൂൾ.2019ൽ ദോഹയിൽ തുറന്ന സി.ബി.എസ്.ഇ ഇന്ത്യൻ സ്കൂളാണിത്. നിലവിൽ കോവിഡുമായി ബന്ധെപ്പട്ട വിവിധ പ്രതിസന്ധികളിലാണ് എല്ലാവരും. ഈ ഘട്ടത്തിൽ സ്കൂൾ ഫീസിൽ 35 ശതമാനത്തിെൻറ ഇളവാണ് മാനേജ്മെൻറ് പ്രഖ്യാപിച്ചത്.
2021 ഏപ്രിൽ 30ന് മുമ്പ് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണിത്. അധ്യയനവർഷം മുഴുവൻ ഇത്തരത്തിൽ ഫീസിളവ് നൽകാനാണ് തീരുമാനം.കെ.ജി 1 മുതൽ ഗ്രേഡ് 7 വരെയുള്ള ക്ലാസുകളിലേക്കായി പ്രവേശനം നടക്കുകയാണ്.
ഇന്ത്യൻ സ്കൂളിൽ കുട്ടികൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കുള്ള മികച്ച അവസരമാണിത്. ഉന്നത യോഗ്യതയുള്ള വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള അധ്യാപകരാണ് ഗലീലിയോ സ്കൂളിെൻറ പ്രത്യേകത. ഭാവിയിലേക്കുള്ള എല്ലാ യോഗ്യതയുമുള്ള വിദ്യാർഥികളെ വളർത്തിയെടുക്കാനായി വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് സ്കൂളിലുള്ളത്.ഫോൺ: +974 44275927. വാട്സ്ആപ്: +974 30313523.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.