ദോഹ: ഉപഭോക്താക്കൾക്കിടയിലും ജീവനക്കാർക്കിടയിലും കോവിഡ്-19 പകരുന്നതിനുള്ള എല്ലാ സാധ്യതകളും തടയാൻ രാജ്യത്തെ ബാർബർ ഷോപ്പുകളും സലൂണുകളും സുരക്ഷ മുൻകരുതലുകൾ കർശനമായും പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി നിർദേശിച്ചു. സലൂണുകളിലും ബാർബർ ഷോപ്പുകളിലും, കോവിഡ്-19 സാഹചര്യത്തിൽ 41 സുരക്ഷ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുക, ഹാൻഡ് സാനിറ്റൈസർ നൽകുക, കഴിയുന്നത്ര മുഖാമുഖം ചേർന്നുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയവ അതിലുൾപ്പെടും. 'അൽ റായ' ദിനപത്രത്തോട് സംസാരിക്കവേയാണ് ഡോ. മുന അൽ മസ്ലമാനി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഹെയർ വാഷിങ് സേവനങ്ങൾക്കിടയിൽ ജീവനക്കാർ നിർബന്ധമായും ഫേസ് ഷീൽഡ് ധരിച്ചിരിക്കണം.
ഉപഭോക്താവിെൻറ വായും മുഖവും വൃത്തിയുള്ള ടവൽ കൊണ്ട് മറക്കുന്നത് ഉത്തമമാണ്. സലൂണുകളിലും ബാർബർ ഷോപ്പുകളിലും പണമിടപാടുകൾക്ക് ഒാൺലൈൻ, ഡെബിറ്റ്/െക്രഡിറ്റ് ഇടപാടുകൾ േപ്രാത്സാഹിപ്പിക്കണം. കസേരകൾക്കിടയിൽ കഴിയുമെങ്കിൽ താൽക്കാലിക ബാരിയറുകൾ സ്ഥാപിക്കണം. എല്ലായിടങ്ങളും അണുമുക്തമാക്കാൻ മാനേജ്മെൻറ് ശ്രദ്ധിക്കണം. സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ഷോപ്പിലും പ്രത്യേക ബോധവത്കരണ പോസ്റ്ററുകൾ പതിക്കണം. സാമൂഹിക അകലം പാലിക്കുന്നത് സാധ്യമാക്കുന്നതിന് സമയക്രമത്തിൽ ഉദാര സമീപനം സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജീവനക്കാർ തങ്ങളുടെ വ്യക്തി ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. നാല് മണിക്കൂറിൽ ഒരു തവണ മാസ്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. മുന അൽ മസ്ലമാനി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നതിെൻറ ഭാഗമായി ഖത്തറിൽ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങി. സ്കൂളുകളും തുറന്നിട്ടുണ്ട്. എന്നാൽ, ചില സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചില ക്ലാസ് റൂമുകൾ അടച്ചിരുന്നു. കോവിഡ് ഭീഷണി രാജ്യത്ത് കുറഞ്ഞുവരുന്നതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പലരും വിമുഖത കാട്ടുകയാണ്. ബാർബർ ഷോപ്പുകളിൽ ഉൾപ്പെടെ ജീവനക്കാരടക്കം പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കുന്നില്ല. ഇതിനാലാണ് അധികൃതർ ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ വീണ്ടും നൽകുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു സ്പോർട്സ് ക്ലബിനുള്ളിലെ ജിംനേഷ്യത്തിലെത്തിയ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.ക്ലബിനുള്ളിലെ ജിംനേഷ്യത്തിലെ രജിസ്റ്റർ പരിശോധിക്കുകയും ഈ സമയങ്ങളിൽ ക്ലബിലെത്തിയവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.