ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ മേധാവി ഡോ. മുന അൽ മസ്ലമാനിക്ക് കൾചറൽ ഫോറം വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ഉപഹാരം നൽകുന്നു
ദോഹ: കോവിഡ് കാലത്ത് കൾചറൽ ഫോറം നടത്തിയ സന്നദ്ധസേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ കമ്യൂണിക്കബ്ൾ ഡിസീസ് സെൻററിെൻറയും കോവിഡ് കൺട്രോൾ വകുപ്പിെൻറയും മേധാവി ഡോ. മുന അൽ മസ്ലമാനി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തെ കുറിച്ചും ആളുകളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും കൾച്ചറൽ ഫോറം നടത്തിയ വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവർ പറഞ്ഞു. ഖത്തറിൽ കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികളിലൊരാളായ ഡോ. മുന അൽ മസ്ലമാനിയെ സന്ദർശിച്ച കൾച്ചറൽ ഫോറം നേതാക്കളുമായി സംസാരിക്കുകയായിരുന്നു അവർ.
സാധാരണക്കാരായ പ്രവാസികൾക്കിടയിൽ കോവിഡ് വാക്സിനെക്കുറിച്ചും അർഹരായവർ പ്ലാസ്മ ദാനം ചെയ്യുന്നതിനും ആവശ്യമായ ബോധവത്കരണം നടത്താന്‍ കൾച്ചറൽ ഫോറത്തിെൻറ പിന്തുണ അവർ ആവശ്യപ്പെട്ടു. ഖത്തറിലെ ഇന്ത്യക്കാരടക്കമുള്ള പ്രവാസി സമൂഹത്തിന് ഖത്തർ സർക്കാറും ഹമദ് മെഡിക്കൽ കോർപറേഷനും നൽകുന്ന സേവനങ്ങൾ, വിശിഷ്യാ കോവിഡ് സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് കൾചറൽ ഫോറം വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഡോ. മുനക്ക് അദ്ദേഹം ഉപഹാരം കൈമാറി. കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വിങ് സെക്രട്ടറി റഷീദലി, ഡോ. നൗഷാദ്, നടുമുറ്റം എക്സിക്യൂട്ടിവ് അംഗം നുഫൈസ ഹഫീസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.