ഭക്ഷ്യ, മെഡിക്കല്‍ വസ്തുക്കള്‍ക്ക് കസ്​റ്റംസ്​ തീരുവയില്‍ ഇളവ്

ദോഹ: അടുത്ത ആറു മാസത്തേക്ക് ഭക്ഷ്യ, മെഡിക്കല്‍ വസ്തുക്കള്‍ക്ക് കസ്​റ്റംസ്​ തീരുവയില്‍ ഇളവ് നൽകി. ജനറല്‍ അതോറ ിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചതാണ്​ ഇക്കാര്യം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുവ ഇളവ് നൽകിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക രംഗത്തെ ബാധിക്കാതിരിക്കാനാണ് തീരുമാനം. ഇലക്ട്രോണിക് കസ്​റ്റംസ്​ ക്ലിയറന്‍സിൻെറ നദീബ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 905 ചരക്കുകളുടെ തീരുവയും ജനറല്‍ അതോറിറ്റി ഓഫ് കസ്​റ്റംസ്​ റദ്ദാക്കിയിട്ടുണ്ട്.

മാംസം, മത്സ്യം, പാലും പാലുത്പന്നങ്ങളും, പാല്‍ക്കട്ടി, പയർ, എണ്ണ, പലഹാരം, പഴച്ചാറുകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്കും മാസ്ക്, സ്​റ്റെറിലൈസര്‍, സോപ്പ് ഉത്പന്നങ്ങള്‍, ഡിറ്റര്‍ജൻറ്​, സ്​റ്റെറിലൈസേഷന്‍ വൈപ്, വ്യക്തിഗത ഉപയോഗത്തിനുള്ള ശുചിത്വ വസ്തുക്കള്‍ തുടങ്ങിയവക്കുമാണ് തീരുവ ഇളവ് അനുവദിച്ചിരിക്കുന്നത്. www.customs.gov.qa എന്ന വെബ്സൈറ്റില്‍ തീരുവ ഇളവുള്ള വസ്തുക്കള്‍ ഏതെന്ന്​ കാണാം.

Tags:    
News Summary - covid-customs-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.