ദോഹ: രാജ്യത്ത് കോവിഡ്19 പി.സി.ആർ പരിശോധന നടത്താൻ 31 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യകേന്ദ്രങ്ങൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് മെഡിക്കൽ കോർപറേഷെൻറ ലബോറട്ടറികളിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി അനുമതി ലഭിച്ച കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിക്കുകയും െചയ്തിട്ടുണ്ട്. ഇതോടെ ആകെ 31 സ്വകാര്യകേന്ദ്രങ്ങൾക്ക് അനുമതിയായി.
ഇൗ കേന്ദ്രങ്ങൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കും. വിവിധയിടങ്ങളിലേക്കുള്ള യാത്രക്ക് മുന്നോടിയായുള്ള കോവിഡ് 19 നെഗറ്റിവ് സർട്ടിഫിക്കറ്റിനായി വരുന്നയാളുകളുടെയും സാമ്പിളുകൾ ഇതോടെ സ്വകാര്യസ്ഥാപനങ്ങൾക്ക് ശേഖരിക്കാം. ആരോഗ്യമന്ത്രാലയത്തിെൻറ കോവിഡ് 19 മാർഗനിർദേശങ്ങൾക്കനുസരിച്ച വിവിധ രോഗലക്ഷണങ്ങളുള്ളവർ, ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്നിവരുടെ സാമ്പിളുകൾ ശേഖരിക്കാം.
ചികിത്സാവശ്യാർഥത്തിന് വരുന്ന രോഗികൾ, അഡ്മിറ്റാകുന്നവർ, വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ എന്നിവരുടെയും സാമ്പിളുകൾ ഇത്തരത്തിൽ ശേഖരിക്കാം. സ്വകാര്യ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും സാമ്പിൾ എടുക്കാം. മറ്റു മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാമ്പിളുകൾ നിശ്ചിത സമയക്രമത്തിനനുസരിച്ചും പരിശോധനക്ക് അയക്കാനാകും. എന്നാൽ, നടപടിക്രമങ്ങൾ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾക്കനുസരിച്ച് മാത്രമായിരിക്കണം.
കോവിഡ് സംശയമുള്ളവരെ ഉടൻ തന്നെ വ്യത്യസ്ത റൂമുകളിൽ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രത്യേക മുറികൾ ഒരുക്കണം. എല്ലാവിധ പ്രതിരോധനടപടികളും സ്വീകരിച്ചാവണം സാമ്പിളുകൾ ശേഖരിക്കേണ്ടത്.രോഗികളുമായി ബന്ധെപ്പട്ട മുഴുവൻ വിവരങ്ങളും സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുടെ വിവരങ്ങൾ, രോഗികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മുൻകാല വിവരങ്ങൾ തുടങ്ങിയവയും സൂക്ഷിക്കണം.
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക്ക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്യൂൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ-ഇ.എൻ.ടി-ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ. ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽസെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റാ പോളി ക്ലിനിക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ.എൽ.സി, ഡോ. മാഹിർ അബ്ബാസ് പോളി ക്ലിനിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.