ദോഹ: വായ്പ തിരിച്ചടവ് ആറുമാസത്തേക്ക് നീട്ടിയത് ഉള്‍പ്പെടെയുള്ള 75 ബില്യണ്‍ റിയാലിെൻറ ഉത്തേജക പാക്കേജ് രാജ് യത്തെ 450 ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ. കൊറോണ വ്യാപന ആഘാതത്തില്‍ നിന്ന് ഖത്തറിെൻറ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ വിവിധ നിർദേശങ്ങളുടെ ഭാഗമാണ് ഉത്തേജക പാക്കേജ്.നിലവിലെ സാഹചര്യം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമായി. ആറുമാസത്തേക്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇത്തരം ബിസിനസുകള്‍ക്ക് പ്രതിസന്ധിയെ നേരിടാന്‍ കരുത്താകുമെന്ന് ഖത്തര്‍ ഡെവലപ്മെൻറ് ബാങ്ക് ബിസിനസ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല അല്‍ മന പറഞ്ഞു.
ചെറുകിട, ഇടത്തരം കമ്പനികളെ പിന്തുണക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനം എന്ന നിലയില്‍ ഈ മേഖല അനുഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ പിന്തുണ നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഖത്തര്‍ ഡവലപ്മെൻറ് ബാങ്ക് തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത്തരം, ചെറുകിട വ്യവസായങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയവക്കെല്ലാം ബാങ്ക് ചെവികൊടുക്കും. ഖത്തരി ഉല്‍പന്നങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ ഖത്തര്‍ ഡവലപ്മെൻറ് ബാങ്ക്് പ്രോത്സാഹിപ്പിക്കും.കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിന് രാജ്യത്തെ സഹായിക്കുന്നതില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. നിലവില്‍ അഞ്ച് ഫാക്ടറികള്‍ സാനിറ്റൈസറുകളും രണ്ട് കമ്പനികൾ മെഡിക്കല്‍ മാസ്കുകളും നിര്‍മിക്കുന്നുണ്ട്.2017ല്‍ സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം നടത്തിയപ്പോഴുണ്ടായ പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ സ്വകാര്യ മേഖലയെ സഹായിക്കുന്നതിന് ഓപ്പറേഷന്‍ റൂം ആരംഭിച്ചതു പോലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനും ഖത്തര്‍ ഡവലപ്മെൻറ് ബാങ്ക് ഓപ്പറേഷന്‍ റൂം ആരംഭിച്ചിട്ടുണ്ട്. അന്നത്തേതുപോലെ തന്നെ ഇന്നും സ്ഥിതി സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രാജ്യത്ത് ചരക്കുകളുടെ കുറവില്ല. ഇത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നൽകുകയാണ് ലക്ഷ്യമെന്നും അല്‍ മന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.