ദോഹ: ഖത്തറിൽ ഇന്നലെ 213 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 34 പേർ വിദേശത്തുനിന്ന് തിരികെയെത്തിയവരാണ്. 234 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. 2741 രോഗികളാണ് നിലവിലുള്ളത്. 9368 പേരെയാണ് ഇന്നലെ പരിശോധിച്ചത്. 975530 പേരെ ആകെ പരിശോധിച്ചപ്പോൾ 132556 പേർക്കാണ് ആകെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 129583 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. 366 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 36 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. ആകെ 36 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഒരാളെ കഴിഞ്ഞ ദിവസം ഈ വിഭാഗത്തിലേക്ക് മാറ്റിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.