ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 386 ആയി. തിങ്കളാഴ്ച 896 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 708 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 188 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 728 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 22392 ആണ്. ആകെ 174698 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1299 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 130 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ 1271478 ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്. മുൻഗണന പട്ടികയിൽ ഉള്ള 60 ശതമാനം ജനങ്ങളും അടുത്ത രണ്ടു മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അത്തരത്തിൽ ഊർജിതമായാണ് കുത്തിവെപ്പ് കാമ്പയിൻ മുന്നോട്ടുപോകുന്നത്. ആകെ നൽകിയ ഡോസുകളുടെ എണ്ണം 1.2 മില്യൻ കടന്നിട്ടുണ്ട്. 80 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നും മന്ത്രാലയത്തിെൻറ വാക്സിനേഷൻ വിഭാഗം േമധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.