ദോഹ: ഖത്തറിൽ ഇന്നലെ 214 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 പേർ വിദേശത്തു നിന്ന് മടങ്ങിയെത്തിയവരാണ്. പുതുതായി 197 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2812 ആണ്. ഇന്നലെ 6079 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 8,43,565 പേരിൽ പരിശോധന നടത്തിയപ്പോൾ 1,28,405 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,25,373 പേർക്കാണ് ആകെ രോഗം ഭേദമായത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 220 പേർ ആെക മരിച്ചു. നിലവിൽ 387 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 56 പേർ തീവ്രപരിചരണവിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.