കോവിഡ്​: വിദേശത്തുനിന്നെത്തിയ 36 പേർക്കുകൂടി രോഗം

ദോഹ: ഖത്തറിൽ ഇന്നലെ 266 പേർക്കൂകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 36 പേർ വിദേശങ്ങളിൽ നിന്ന്​ മടങ്ങിയെത്തിയവരാണ്​. 227 പേർ രോഗമുക്​തി നേടി. നിലവിലുള്ള ആകെ രോഗികൾ 2892 ആണ്​. ഇന്നലെ 6505 പേർക്ക്​ പരിശോധന നടത്തി. ഇതുവരെ 899439 പേരിൽ പരിശോധന നടത്തിയപ്പോൾ 130210 പേർക്കാണ്​ ​ൈവറസ്​ ബാധ സ്​ ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 225 ആയി. ​ആകെ 127093 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​ 373 പേരാണ്​. 42 പേർ തീവ്രപരിചരണ വിഭാഗത്തിലും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.