കോവിഡ്​: പുതിയ രോഗികൾ 408; രോഗമുക്​തർ 151

ദോ​ഹ: രാ​ജ്യ​ത്ത്​ ഞാ​യ​റാ​ഴ്​​ച 408 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 29 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 151 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച ആ​രും മ​രി​ച്ചി​ട്ടി​ല്ല, ഇ​തു​വ​രെ​യു​ള്ള ആ​കെ മ​ര​ണം 250 ആ​ണ്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 6938 ആ​ണ്. ഇ​ന്ന​ലെ 13,373 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 14,27,637 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,54,098 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,46,910 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 592 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 59 പേ​രെ ഞാ​യ​റാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലു​ള്ള 61 പേ​രി​ൽ ആ​റു​പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.