കോവിഡ്​: രണ്ടുപേർ കൂടി മരിച്ചു; ആകെ മരണം 270

ദോ​ഹ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി ഇ​ന്ന​ലെ മ​രി​ച്ചു. 50, 59 വ​യ​സ്സു​ള്ള​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 270 ആ​യി. ഇ​ന്ന​ലെ 489 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 417 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 72 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. രാ​ജ്യ​ത്ത്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​വ​ര​വി​െൻറ പ്ര​ധാ​ന കാ​ര​ണം ക്വാ​റ​ൻ​റീ​ൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​ണെ​ന്ന്​ നേ​ര​േ​ത്ത ത​ന്നെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. 288 പേ​രാ​ണ്​ ഇ​ന്ന​ലെ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 12290 ആ​ണ്. ഇ​ന്ന​ലെ 10771 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 1642181 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 171701 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 159141 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 938 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 128 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 135 പേ​രു​മു​ണ്ട്​. ഇ​തി​ൽ 19പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്.ഡി​സം​ബ​ർ മ​ധ്യം മു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ലാ​വു​ന്ന​വ​രു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ജ​നി​ത​ക​മാ​റ്റം വ​ന്ന കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള കൊ​റോ​ണ വൈ​റ​സ്​ ഖ​ത്ത​റി​ലും എ​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ളി​ൽ​നി​ന്ന്​ മ​റ്റൊ​രാ​ളി​ലേ​ക്ക്​ രോ​ഗം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ട​ർ​ത്താ​ൻ ക​ഴി​വു​ള്ള ഇ​നം വൈ​റ​സാ​ണി​ത്.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ കോ​വി​ഡി​െൻറ ര​ണ്ടാം​വ​ര​വ്​ ത​ട​യാ​നാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. താ​മ​സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ എ​പ്പോ​ഴും ഫേ​സ്​​മാ​സ്​​ക്​ ധ​രി​ക്കു​ക, ഒ​ന്ന​ര മീ​റ്റ​റി​െൻറ സു​ര​ക്ഷി​ത ശാ​രീ​രി​ക അ​ക​ലം എ​പ്പോ​ഴും പാ​ലി​ക്കു​ക, ആ​ൾ​ക്കൂ​ട്ട​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ൽ, മാ​ളു​ക​ൾ പോ​ലു​ള്ള അ​ട​ച്ചി​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​തി​രി​ക്ക​ൽ, സ്​​ഥി​ര​മാ​യി കൈ​ക​ൾ സോ​പ്പി​ട്ട്​ ക​ഴു​ക​ൽ, ഹ​സ്​​ത​ദാ​നം, ആ​ലിം​ഗ​നം, ച​ും​ബ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ൽ, ക​ണ്ണു​ക​ളി​ലും മൂ​ക്കി​ലും സ്​​പ​ർ​ശി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ച​ട്ട​ലം​ഘ​നം: 398 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള വി​വി​ധ കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്.ഇ​ന്ന​ലെ 398 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​ർ​ബ​ന്ധ​മാ​യി​രി​ക്കേ നി​യ​മം പാ​ലി​ക്കാ​ത്ത 366 പേ​​ർ​െ​ക്ക​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഇ​വ​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്ക്​​കൈ​മാ​റി​യി​ട്ടു​ണ്ട്. കാ​റി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്​​ത​തി​ന്​ 17പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി. സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ 12 പേ​ർ​ക്കെ​തി​രെ​യും ഇ​ഹ്​​തി​റാ​സ്​ ആ​പ്പി​ല്ലാ​ത്ത​തി​ന്​ മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ട്.

ആ​ളു​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കാ​ൽ​ന​ട​യാ​യു​ള്ള പൊ​ലീ​സ്​ പ​േ​ട്രാ​ളി​ങ്ങും ന​ട​ത്തു​ന്നു​ണ്ട്. പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യും പ​േ​ട്രാ​ളി​ങ്ങും 24 മ​ണി​ക്കൂ​റാ​ക്കി​യി​ട്ടു​ണ്ട്.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.