കോവിഡ്​: രണ്ടുമരണം കൂടി; പുതിയ രോഗികൾ 118

ദോഹ: കോവിഡ്​ ബാധിച്ച്​ ഖത്തറിൽ ബുധനാഴ്​ച രണ്ടുമരണം. 52ഉം 82ഉം വയസ്സുള്ളവരാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണസംഖ്യ 590ലെത്തി.

പുതുതായി 118 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 62 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 56 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. ഇന്നലെ 143 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 2,19,799 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിൽ 1682 പേരാണ്​ രോഗം സ്​ഥിരീകരിച്ച്​ നിരീക്ഷണത്തിലും ചികിത്സയിലുമായി കഴിയുന്നത്​.ഇന്ന ലെ 20,060 പേരെയാണ്​ പരിശോധിച്ചത്​.

ആകെ 21,65,723 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,22,071 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. നിലവിൽ 97 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 53 പേരുമുണ്ട്​​. 

Tags:    
News Summary - covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.