കോവിഡ്​: പുതിയ -രോഗികൾ 121, രോഗമുക്തർ 189

ദോഹ: ഖത്തറിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 121 പേർക്ക്​. 189 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 64 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 57 പേർ വിദേശത്തുനി​െന്നത്തിയവരാണ്​. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഇതുവരെ ആകെ മരണം 592. നിലവിലുള്ള ആകെ രോഗികൾ 1533 ആണ്​. ഇന്നലെ 18271 പേരെയാണ്​ പരിശോധിച്ചത്​. ആകെ 21,87,170 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,22,574 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,20,449 പേരാണ്​ രോഗമുക്തി നേടിയത്​.

ഞായറാഴ്​ച 22,957 പേർക്ക​ുകൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സി​െൻറ എണ്ണം 32.49 ലക്ഷം ആയി. 

ആക്​ടിവ്​ കേസുകൾ 2000ത്തിനു​ ചുവടെ

ദോഹ: ഖത്തറിലെ കോവിഡ്​ ആക്​ടിവ്​ കേസുകളുടെ എണ്ണം പതിവായി 2000ത്തിന്​ താഴെ നിലനിർത്താനായെന്ന്​ ആരോഗ്യ മന്ത്രാലയം. കോവിഡ്​ രോഗബാധ റി​േ​പ്പാർട്ടിങ്ങിൽ കഴിഞ്ഞ ഏതാനും ആഴ്​ചകളിലായി കുറഞ്ഞ നിരക്കാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. അതേസമയം, രോഗമുക്തരുടെ എണ്ണത്തിൽ പുതിയ രോഗികളേക്കാൾ കാര്യമായ വർധനയുമുണ്ട്​. അതിനാലാണ്​ പതിവായി 2000ത്തിന​ു​ താഴെ ആക്​ടിവ്​ കേസുകൾ നിലനിൽക്കു​ന്നതെന്ന്​ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.