ദോഹ: ഖത്തറിൽ ഇന്നലെ 258 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2957 ആണ്. ഇന്നലെ 4950 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 739091 പേർക്ക് ആകെ പരിശോധന നടത്തിയപ്പോൾ 124175 പേർക്കാണ് ആകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 212 ആയി. 121006 പേരാണ് ആകെ രോഗമുക്തി നേടിയിരിക്കുന്നത്. 421 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഹോം ക്വാറൻറീൻ ലംഘനം: നാലു പേർ പിടിയിൽ
ദോഹ: രാജ്യത്ത് ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് നാലു പേരെ കൂടി അറസ്റ്റ് ചെയ്തു.പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൊതുസുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ്-19 വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടി. മുഹമ്മദ് ഹാദി മുഹമ്മദ് അൽ ഹബാബ് അൽ ഹാജിരി, മുഹമ്മദ് അബ്ദുൽ ഹാദി സഅദ് സരീർ അൽ ഹാജിരി, ഒമർ റാഇദ് ഒമർ മുഹമ്മദ് അൽ അനാബി, മുഹമ്മദ് താലിബ് മുഹമ്മദ് മെതാഇബ് അൽ സഅഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറി. രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതു സുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു.നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.