ദോഹ: രാജ്യത്ത് ബുധനാഴ്ച 471 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 427 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 44 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്ത തന്നെ അധികൃതർ പറഞ്ഞിരുന്നു. 332 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം 260 ആണ്. നിലവിലുള്ള ആകെ രോഗികൾ 10059 ആണ്. ബുധനാഴ്ച 10575 പേരെയാണ് പരിശോധിച്ചത്. ആകെ 15,57,031 പേർക്ക് പരിശോധന നടത്തിയപ്പോൾ 165071 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 154752 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 749 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 89 പേരെ ബുധനാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 110 പേരുമുണ്ട്. ഇതിൽ എട്ടുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
രോഗികളുടെ വർധനവ് തുടർന്നാൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടിവരുകയാണ്. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസ് ഖത്തറിലും എത്തിയിട്ടുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണ് ഇത്. ഈ സാഹചര്യം കൂടുതൽ സങ്കീർണമാണ്. ബ്രിട്ടനിലും സൗത് ആഫ്രിക്കയിലും ആദ്യത്തിൽ സ്ഥിരീകരിച്ച ഈ ഇനം കൊറോണ വൈറസുകൾ പിന്നീട് ഗൾഫ്രാജ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നാലുഘട്ടമായാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുക. മൂന്നുഘട്ടങ്ങൾ നടപ്പിൽ വരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. നിലവിലുള്ളത് ആദ്യഘട്ട നിയന്ത്രണങ്ങളാണ്. രോഗം പടരാൻ കൂടുതൽ സാധ്യതയുള്ള മേഖലകളിലാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടത്തിൽ രോഗഭീഷണി കുറവുള്ള പ്രവർത്തനങ്ങളിലാണ് നിയന്ത്രണങ്ങൾ വരുത്തുക. മൂന്നാം ഘട്ടത്തിൽ മറ്റ് പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ വരും. എന്നിട്ടും രോഗം നിയന്ത്രിക്കാനായിെല്ലങ്കിൽ നാലാം ഘട്ടത്തിൽ സമ്പൂർണമായ അടച്ചുപൂട്ടലും വേണ്ടിവരും. ദിനേന ഉണ്ടാകുന്ന പുതിയ രോഗികൾ, റാൻഡം ആയി നടക്കുന്ന പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുെട എണ്ണം, ദിനേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, അവരുെട ആരോഗ്യസ്ഥിതി, ദിനേന ആശുപത്രികളിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണം, രണ്ടാഴ്ചയിൽ ഉണ്ടാകുന്ന വർധനവിെൻറ മൊത്തം കണക്കുകൾ എന്നിവ വിലയിരുത്തിയാണ് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമോ എന്ന് അധികൃതർ തീരുമാനമെടുക്കുക. എന്നാൽ പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിൻെറ രണ്ടാംവരവ് തടയാനാകുമെന്നും അധികൃതർ ഉറപ്പുനൽകുന്നുണ്ട്.
താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കൽ, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകൽ, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കൽ, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.