ദോഹ: ഖത്തറിൽ ദിനേനയുള്ള പുതിയ കോവിഡ് രോഗികൾ കുറയുന്നു. ഇന്നലെ 600 ആണ് പുതിയരോഗികൾ. മഹാമാരിയുെട രണ്ടംവരവിെൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ നിലവിൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാണ് കൂടുതൽ. വെള്ളിയാഴ്ച രോഗംമാറിയവർ 1,217 ആണ്. പുതിയരോഗികളിൽ 351 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 249 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്ച മരിച്ചിട്ടുണ്ട്. 27, 69, 73 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 496 ആയി. നിലവിലുള്ള ആകെ രോഗികൾ 10130 ആണ്. ഇന്നലെ 18,609 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 19,37,204 പേരെ പരിശോധിച്ചപ്പോൾ 2,10,070 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,99,444 പേർക്കാണ് രോഗമുക്തയുണ്ടായത്. 551 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 274 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ ആകെ 17,62,545 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
അതേസമയം, കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. ഇന്നലെ ആകെ 473 പേർക്കെതിരെയാണ് നടപടിയുണ്ടായത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. മാസ്ക് ധരിക്കാത്തതിന് 403 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17 ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ േട്രാളിങ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.