കോവിഡ്​ പുതിയ രോഗികൾ 107, രോഗമുക്തർ 146

ദോഹ: ഞായറാഴ്​ച രാജ്യത്ത്​ 102 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. വെള്ളിയാഴ്​ച നൂറിൽ താഴെ റിപ്പോർട്ട്​ ചെയ്​തശേഷം തുടർച്ചയായി രണ്ടാം ദിവസമാണ്​ ​േരാഗികളുടെ എണ്ണം 100 കടക്കുന്നത്​. 131 പേർക്ക്​ രോഗമുക്തിയുമുണ്ടായി. 36 പേർക്ക്​ സമ്പർക്കം വ​ഴിയാണ്​ രോഗം റിപ്പോർട്ട്​ ചെയ്​തത്​. 66 പേർ വിദേശത്തു നിന്നെത്തിയവരുമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 588 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. നിലവിൽ രാജ്യത്ത്​ 1771 കോവിഡ്​ രോഗികളാണുള്ളത്​.

ഇന്നലെ 15,90 പേരെ​ പരിശോധിച്ചു. ആകെ 2,150,184 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 221,692 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,19,333 പേർ​ രോഗമുക്തി നേടി​.

നിലവിൽ 99 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഒരാൾ മാത്രമാണ്​ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​. തീവ്രപരിചരണവിഭാഗത്തിൽ 58 പേരുമുണ്ട്​.

Tags:    
News Summary - covid gulf-qatar covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.