ദോഹ: കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം. പോസിറ്റീവായി സമ്പർക്ക വിലക്കിൽ (ഐസൊലേഷനിൽ) കഴിയുന്നവരുടെ മെഡിക്കൽ അവധി ഇനി ഏഴ് ദിവസമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഴാം ദിനം ആന്‍റിജൻ പരിശോധന നടത്തി നെഗറ്റീവാവുന്നതോടെ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാം. അതേസമയം, പരിശോധനയിൽ വീണ്ടും പോസിറ്റീവ് തന്നെയാണെങ്കിൽ മൂന്ന് ദിവസം കൂടി സമ്പർക്ക വിലക്കിൽ തുടരണം. ഇത്തരക്കാർ മൂന്ന് ദിവസം കൂടി അധിക മെഡിക്കൽ അവധിക്ക് അർഹരാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.