കോവിഡ്​ രോഗികൾ കുറഞ്ഞു, 28 മുതൽ ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്​

ദോഹ: ഖത്തറിൽ കോവിഡ്​ രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ്​ ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ്​ 28 മുതലാണ്​ നിലവിൽ വരിക. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാല്​ഘട്ടങ്ങളായാണ്​ നിയന്ത്രണങ്ങൾ നീക്കുക. ആദ്യഘട്ടത്തിൽ വാക്​സിൻ രണ്ടുഡോസും എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ ആണ്​ നൽകുന്നത്​.

രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂ​ൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ്​ നടപ്പാക്കിത്തുടങ്ങുക.

പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ കോവിഡ്​ 19 ദേശീയ പദ്ധതി തലവനും ഹമദ്​ മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാൽ ആണ്​ ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. കഴിഞ്ഞ വർഷത്തേതിൽ നിന്ന്​ ഭിന്നമായി ഇത്തവണ കോവിഡ്​ വാക്​സിൻ പ്രയോഗത്തിൽ വന്നിരിക്കുന്നുവെന്നും ഇതിനാൽ വാക്സിൻ എടുത്തവർക്ക്​ കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതലായി ഒഴിവാക്കുകയാണ്​ ​െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത്​ കോവിഡിൻെറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ദിനേനയുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഞായറാഴ്​ച 389 പുതിയ രോഗികൾ മാത്രമാണ്​ ഉള്ളത്​. എന്നാൽ 1063 പേർ രോഗമുക്​തി ​േനടി.

നിയന്ത്രണങ്ങളിലെ ഇളവ്​ ഇങ്ങനെ

പൊതുഗതാഗതം

കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗതമേഖലക്ക്​ മുപ്പത് ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. വെള്ളിയും ശനിയും കൂടി പ്രവർത്തനം പുനരാരംഭിക്കാം.

ഒത്തുചേരൽ

അടച്ചിട്ട സ്​ഥലങ്ങളിൽ വാക്​സിൻ സ്വീകരിച്ച അഞ്ചുപേർക്ക്​ ഒത്തുകൂടാം. തുറന്ന സ്​ഥലങ്ങളിൽ 10 പേർക്കും. ഇതല്ലാത്ത പരമാവധി അഞ്ചുപേർക്ക് മാത്രമാണ്​ പുറത്ത്​ ഒത്തുകൂടാൻ അനുമതിയുണ്ടാകൂ.​

പള്ളികൾ

പള്ളികൾ നിലവിലുള്ളതുപോലെ പ്രവർത്തിക്കും. 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഇല്ല. ടോയിലറ്റുകൾ അടച്ചിടും.

തൊഴിലിടങ്ങൾ

50 ശതമാനം ശേഷിയിൽ തൊഴിൽ കേന്ദ്രങ്ങൾക്ക്​ പ്രവർത്തിക്കാം. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലി​െക്കത്താം. ​ബിസിനസ്​ യോഗങ്ങൾ വാക്​സിൻ സ്വീകരിച്ച 15 പേരെ വച്ച്​ ചേരാം.

റെസ്​​േറ്റാറൻറുകൾ

30 ശതമാനം ശേഷിയിൽ റെസ്​റ്റോറൻറുകൾക്ക്​ പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റെസ്​ റ്റോറൻറുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. എന്നാൽ ഇത്​ വാക്​സിൻ എടുത്തവർക്ക്​ മാത്രമായിരിക്കും.

ജിം, സ്​പാ

ഹെൽത്​, ഫിറ്റ്​നസ്​ ക്ലബുകൾ, സ്​പാ എന്നിവക്ക്​ 30 ശതമാനം ശേഷിയിൽ വാക്​സിൻ എടുത്ത ഉപഭോക്​താക്കൾക്ക്​ മാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരാകണമെന്നത്​ നിർബന്ധമാണ്​.

ബാർബർ ഷോപ്പുകൾ, സലൂണുകൾ

വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ബാർബർ ഷോപ്പ്​ ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരാകണം.

പാർക്കുകൾ, ബീച്ചുകൾ

അഞ്ച്​ ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കേും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കും പ്രവേശനം. 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

സിനിമതിയേറ്ററർ

സിനിമതിയറ്ററുകൾക്ക്​ 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എന്നാൽ പ്രവേശനം രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്ക്​ മാത്രം. 16 വയസിനുമുകളിൽ പ്രയാമുള്ളവർക്ക്​ മാത്രം.

സൂഖുകൾ

സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്​ചയിൽ ഏഴ്​ ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്​. 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഇല്ല.

സ്​കൂളുകൾ

ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള ​െബ്ലൻഡഡ്​ പഠനസ​മ്പ്രദായം 30 ശതമാനം ശേഷിയിൽ തുടങ്ങാം.

ഡ്രൈവിങ്​ സ്​കൂളുകൾ

30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്​സിൻ എടുത്തവർ ആകണം. ക്ലാസുകൾ നൽകാൻ വാക്​സിൻ എടുത്ത ജീവനക്കാർ മാത്രമേ പാടുള്ളൂ.

ഹോൾസെയിൽ മാർക്കറ്റുകൾ

30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഇല്ല.

ക്ലീനിങ്​ സ്​ഥാപനങ്ങൾ

ഇത്തരം സ്​ഥാപനങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്​സിൻ എടുത്ത ജീവനക്കാർക്ക്​ ഒന്നിലധികം വീടുകളിൽ എത്തി സേവനം നൽകാനാകും. ഒന്നിലധികം വാക്​സിൻ എടുത്ത ജീവനക്കാർക്കും ജോലി ചെയ്യാം.

ഔട്ട്​ഡോർ സ്വിമ്മിങ്​ പൂൾ

30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്​സിൻ എടുത്തവർക്ക്​ 20 ശതമാനം പ്രവേശനം നൽകാം.

കായിക പരിശീലനം, കായികപ്രവർത്തനങ്ങൾ

ആ​രോഗ്യമന്ത്രാലയത്തിൻെറ അംഗീകാരമുള്ള പ്രാദേശിക അന്തർദേശീയ കായിക​േമളകൾക്കായി മുന്നൊരുക്ക പരി​​ശീലനങ്ങൾ നടത്താം. വാക്​സിൻ സ്വീകരിച്ച 10 പേർക്ക്​ ഔട്ട്​ഡോറിലും ഇൻഡോറിൽ അഞ്ചുപേർക്കും പരിശീലനം നടത്താം. ടൂർണമെൻറുകളിൽ വാക്​സിൻ സ്വീകരിച്ച 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. അടച്ചിട്ട കേന്ദ്രങ്ങളിൽ ആരാധകരെ അനുവദിക്കില്ല.

പ്രദർശനങ്ങൾ

പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, മറ്റ്​ ഇവൻറുകൾ എന്നിവ നീട്ടി​വെക്കണം.

ലൈബ്രറികൾ

ലൈബ്രറികൾ, മ്യൂസിയങ്ങൾക്ക്​ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

ഷോപ്പിങ്​ സെൻററുകൾ

30 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാം. ഫുഡ്​കോർട്ടുകൾ അടച്ചിടണം. പാർസൽ, ഡെലിവറി എന്നിവ അനുവദിക്കും. 12 വയസിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഇല്ല.

കല്ല്യാണം

കല്ല്യാണ ചടങ്ങുകൾ നടത്താൻ അനുമതിയില്ല.

വാടകബോട്ടുകൾ

ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്ക്​ മാത്രം വാടകബോട്ടുകൾ, വിനോദസഞ്ചാര യാനങ്ങൾ, ഉല്ലാസനൗകകൾ എന്നിവ ഉപയോഗിക്കാം. മറ്റുള്ളവർക്ക്​ ഈ സേവനം നൽകുന്നതിലുള്ള നിരോധം തുടരും. വ്യക്​തിഗത ബോട്ടുകൾ പരമാവധി 10 പേർക്ക്​ ഉപയോഗിക്കാം. വാക്​സിൻ എടുക്കാത്ത നാലുപേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ബോട്ടിലെ എല്ലാ ജീവനക്കാരും നിർബന്ധമായും വാക്​സിൻ എടുത്തവരാകണം.

Tags:    
News Summary - Covid patients reduced; restrictions relaxed in Qatar from the 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.