കോവിഡ്: വീണ്ടും ചില നിയന്ത്രണങ്ങൾക്ക്​ സാധ്യത

ദോഹ: അനിവാര്യമാണെങ്കിൽ രാജ്യത്ത് വീണ്ടും ചില കോവിഡ്–19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിനായി മൂന്നുഘട്ട പദ്ധതിക്ക് അംഗീകാരം നൽകിയതായി ദുരന്ത നിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. രാജ്യത്തെ ആരോഗ്യ സൂചകങ്ങളെ അടിസ്​ഥാനമാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക ശിപാർശ പ്രകാരമായിരിക്കും ഇവ നടപ്പാക്കുക.അതേസമയം, രാജ്യത്തുനിന്ന്​ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടം നേരത്തേ നിശ്ചയിച്ചപോലെ തുടരുമെന്നും ദുരന്തനിവാരണ ഉന്നതാധികാര സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആഗോള തലത്തിൽ കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും നിർബന്ധിത ക്വാറൻറീനിൽ പ്രവേശിക്കണം. കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിടും. രാജ്യത്ത് രോഗവ്യാപനം തടയുന്നതിലെ പ്രധാന ഘടകങ്ങൾ പൊതുജനങ്ങൾക്കിടയിലെ ബോധവത്​കരണവും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലെ കണിശതയും പ്രതിബദ്ധതയുമാണ്​. ഇതിനാൽ പൊതുജനങ്ങൾ ഒത്തുകൂടുേമ്പാഴും സാമൂഹിക പരിപാടികളിൽ പ​ങ്കെടുക്കു​േമ്പാഴും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തരുത്​. അത്​ വളരെ നിർണായകമാണ്​. കൃത്യമായ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്ത് വീണ്ടും കോവിഡ്–19 വ്യാപനമുണ്ടാകും.

രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടിയിരിക്കുന്നുവെന്നും സമിതി വ്യക്തമാക്കി. ഖത്തറിെൻറ മികച്ച ആരോഗ്യ സംവിധാനവും പൊതുജനങ്ങളുടെ സഹകരണവും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലെ പ്രതിബദ്ധതയും കോവിഡ് വ്യാപനത്തിെൻറ ഉയർന്ന ഘട്ടത്തെ മറികടക്കുന്നതിന് തുണയായിട്ടുണ്ട്​. ലോകത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും സമിതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സുരക്ഷ, സംരക്ഷണം, സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൽ എന്നിവ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നടപടികളാണ്​ അധികൃതർ സ്വീകരിക്കുന്നത്​. രാജ്യത്ത് കോവിഡ്–19 വ്യാപനം തടയാൻ സാധിച്ചുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, ഇതിനർഥം വൈറസ്​ പൂർണമായും പിൻവാങ്ങിയെന്നോ അപ്രത്യക്ഷമായെന്നോ അല്ല. ലോകത്തെ നിരവധി രാജ്യങ്ങളിൽ മഹാമാരിയുടെ രണ്ടാം വ്യാപനം ആരംഭിച്ചിട്ടുണ്ട്. നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും ഉന്നതാധികാര സമിതി വ്യക്തമാക്കി.

കോവിഡ്​ ഭീഷണി പൂർണമായും ഇല്ലാതായിട്ടില്ലെങ്കിലും ഖത്തറിൽ സാധാരണജീവിതം തിരിച്ചുവന്നിട്ടുണ്ട്​.സെപ്​റ്റംബർ ഒന്നുമുതൽ രാജ്യത്ത്​ മിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്​. നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ തിരിച്ചെത്തുകയും ചെയ്യുന്നു​. തിരിച്ചെത്തുന്ന പ്രവാസികളിലടക്കം കോവിഡ്​ സ്​ഥിരീകരിക്കപ്പെടുന്നുണ്ട്​.പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലടക്കം പലരും വീഴ്​ച കാണിക്കുന്നു. ​പ്രഫഷനലുകൾക്കിടയിലും വിദേശികൾക്കിടയിലും രോഗവ്യാപനം കൂടുകയും ചെയ്യുന്നു. സ്വദേശി കുടുംബങ്ങളിലും രോഗംവരുന്നുണ്ട്​. ഇതോടെയാണ്​ വീണ്ടും ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതർ ആലോചിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.