ദോഹ: കോവിഡ്-19െൻറ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ ഒരുപോലെ രാജ്യത്ത് പടരുന്നു. നിലവിലെ അവസ്ഥ ഏറെ ഗുരുതരമാണെന്നും പ്രതിരോധത്തിൽ വീഴ്ച വരുത്തിയാൽ ഏെറ വില നൽകേണ്ടിവരുമെന്നും കോവിഡ് -19 ദേശീയപദ്ധതി വിഭാഗം അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടാഴ്ചയായി കോവിഡ്-19 കേസുകൾ വർധിക്കുകയാണ്. പ്രതിദിനം 900ലധികം പോസിറ്റിവ് കേസുകളാണുള്ളത്. കോവിഡിെൻറ രണ്ടാം തരംഗത്തിൽ നിരവധിപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞവർഷത്തെ ഉയർന്ന ഘട്ടത്തിലേതിനേക്കാൾ അധികം രോഗികളാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. യാത്രക്കാർക്ക് കർശന ക്വാറൻറീൻ വ്യവസ്ഥകൾ നടപ്പാക്കിയെങ്കിലും കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തിന് പുറമേ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വകഭേദം രാജ്യത്ത് പരക്കുകയാണ്. രോഗബാധകരും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരും ദിനേന കൂടുന്നു. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ളതാണ് കൊറോണ വൈറസിെൻറ ബ്രിട്ടൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും. ദക്ഷിണാഫ്രിക്കൻ വകഭേദം ഏറെ മാരകമാണ്. വൈറസിെൻറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെെട്ടന്ന് പടരുന്നു. കോവിഡിെൻറ പുതിയ വകഭേദങ്ങൾക്ക് നേരത്തെയുള്ളതിനേക്കാൾ രോഗലക്ഷണങ്ങൾ കൂടുതലാണ്. കഴിഞ്ഞ 10 ദിവസമായി രാജ്യത്തെ പോസിറ്റിവ് കേസുകൾ വർധിക്കുന്നതിൽ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനുള്ള സ്വാധീനം വലുതാണ്.
ആശുപത്രിയിൽ നിരവധി രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും കൃത്യസമയത്ത് മികച്ച ചികിത്സയും പരിചരണവും നൽകാൻ ആരോഗ്യ സംവിധാനം പര്യാപ്തമാണ്. കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും രോഗവ്യാപനത്തെ തടയുന്നതിന് കർശന നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. രണ്ടാംവരവിെൻറ രൂക്ഷമായ അവസ്ഥയിലേക്ക് രാജ്യം ഇനിയും എത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതർ പറയുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടി വരും.
പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാം. ഏതെങ്കിലും തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രികളുടെ അടിയന്തരവിഭാഗത്തിൽ എത്തണം. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിക്കണം. കോവിഡുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കും അടിയന്തരമല്ലാത്ത ചികിത്സ ആവശ്യങ്ങൾക്കും 16,000 എന്ന നമ്പറിൽ വിളിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഏഴുപേർ കൂടി ശനിയാഴ്ച മരിച്ചു. 42, 48, 52, 54, 58, 81, 92 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 324 ആയി. ഇന്നെല 964 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 552 പേർക്ക് രോഗമുക്തിയുമുണ്ടായി. 808 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 156 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 19,647 കോവിഡ് രോഗികളാണുള്ളത്.
ഇന്നലെ 13,547 പേരെയാണ് പരിശോധിച്ചത്. ആകെ 17,97,325 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,89,064 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,69,086 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1705 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 257 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 452 പേരുമുണ്ട്. ഇതിൽ 43 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.