ദോഹ: കോവിഡ് -19നെതിരായി ഖത്തർ ഗവൺമെൻറ് നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് കോവിഡ് -19 വ്യാപനത്തെ തടഞ്ഞതായും സാഹചര്യം സ്ഥിരത കൈവരിക്കാൻ സഹായിച്ചതായും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. ഖത്തറിൽ കോവിഡ് –19െൻറ രണ്ടാം തരംഗത്തിന് സാധ്യതയില്ല. എന്നിരുന്നാലും ജനങ്ങൾ ഒരിക്കലും ജാഗ്രത കൈവെടിയരുത്.
ഇന്നലെ ആരംഭിച്ച വിഷ് 2020 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഖത്തറിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ നാം വീഴ്ച വരുത്തരുതെന്നും എപ്പോഴും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവർത്തിച്ചു. മഹാമാരിക്കെതിരായ നമ്മുടെ ആരോഗ്യ നയത്തിെൻറ വിജയമാണിത്. സാമൂഹിക സാഹചര്യങ്ങളും ദേശവും മറ്റു വ്യത്യാസങ്ങളും വകവെക്കാതെ എല്ലാവർക്കും സൗജന്യ ചികിത്സ നൽകാൻ രാജ്യത്തിനായി. ഒരേ നിലവാരത്തിലുള്ള ചികിത്സയാണ് എല്ലാവർക്കും ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും എല്ലാവർക്കും ചികിത്സ ലഭ്യമാക്കിയതും ജനസംഖ്യയിലെ യുവാക്കളുടെ ശരാശരി പ്രായവുമെല്ലാം രാജ്യത്ത് കോവിഡ് -19 മരണനിരക്ക് കുറക്കുന്നതിൽ നിർണായക ഘടകങ്ങളായി വർത്തിച്ചതായും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.