ദോഹ: ദീർഘകാല രോഗമുള്ളവർക്ക് കോവിഡ് കുത്തിവെപ്പ് സ്വീകരിക്കാൻ സ്വകാര്യ ആശുപത്രികൾ നൽകുന്ന സാക്ഷ്യപത്രം മതിയാകും. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽബെയ്ത് ആണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് കുത്തിവെപ്പുമായി ബന്ധെപ്പട്ട് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നിലവിൽ ദീർഘകാല രോഗമുള്ളവർക്ക് ഖത്തറിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ മുൻഗണനയുണ്ട്. ഇത്തരത്തിലുള്ള അസുഖമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് അവിടെയുള്ള ഡോക്ടറിൽനിന്ന് സാക്ഷ്യപത്രം വാങ്ങിയാൽ മതി. ഇതുകൊണ്ട് എത്തിയാൽ സർക്കാർ ആശുപത്രികളിൽനിന്ന് കോവിഡ് കുത്തിവെപ്പെടുക്കാൻ സാധിക്കും. ലാബ് റിപ്പോർട്ടുകളുെട പകർപ്പ്, സ്വകാര്യ ആശുപത്രി ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഹമദ് ആശുപത്രികളിൽ എത്തിയാൽ അവർക്ക് കോവിഡ് വാക്സിനെടുക്കാൻ കഴിയും. ഹമദ് ആശുപത്രിയിൽനിന്ന് ഒരുപക്ഷേ കൂടുതൽ ടെസ്റ്റുകൾ നടത്തുകയോ നിരീക്ഷിക്കുകയോ ചെയ്യും. ഇതിനുശേഷം നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം നിങ്ങൾ അനുയോജ്യനാണെങ്കിൽ കോവിഡ് കുത്തിവെപ്പ് നൽകുകയാണ് ചെയ്യുക.
നിലവിൽ ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നൽകുന്നത്. 16 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സുരക്ഷിതമാണെന്നും വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി അവർ പറഞ്ഞു. ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള മോശം ഫലങ്ങൾ ഉണ്ടായി എന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിനിലെ ഏതെങ്കിലും ഘടകം ഇത്തരത്തിലുള്ളവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. ഇതിനാൽ വാക്സിൻ സ്വീകരിക്കുന്നതിനുമുമ്പ് ഡോക്ടെറ സമീപിച്ച് ഗുണദോഷങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്നും അവർ പറഞ്ഞു. ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ എല്ലാവരും കോവിഡ് പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും കോവിഡ് ഭീഷണിയിൽനിന്ന് രാജ്യം മുക്തമായിട്ടിെല്ലന്നും അവർ പറഞ്ഞു.
ഖത്തറിൽ ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്. സന്ദർശക വിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ നൽകുന്ന സൂചനകൾ. കോവിഡ് കുത്തിവെപ്പിനായി രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും.
ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേർഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. 60 വയസ്സും അതിന് മുകളിലുമുള്ളവർ, ദീർഘകാല രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ ഇനിമുതൽ കോവിഡ് കുത്തിവെപ്പെടുക്കാനുള്ള തങ്ങളുെട സന്നദ്ധത അറിയിക്കാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരം ആരോഗ്യ മന്ത്രാലയം സൂക്ഷിക്കും. യോഗ്യരാവുന്ന മുറക്ക് ഇവർക്ക് കോവിഡ് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽനിന്ന് വരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.