കോവിഡ്​: പുതിയ രോഗികൾ 86, രോഗമുക്തർ 135

ദോഹ: ഖത്തറിൽ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ 86 പേർക്ക്​. 135 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 54പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 32 പേർ വിദേശത്തുനിന്നും എത്തിയവരാണ്​. ഞായറാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഇതുവരെ ആകെ മരണം 599. നിലവിലുള്ള ആകെ രോഗികൾ 1464 ആണ്​. ഞായറാഴ്ച 14,857 പേരെയാണ്​ പരിശോധിച്ചത്​. ആകെ 22,22,579 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,23,358 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

ആകെ 2,21,295പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 90 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ അഞ്ചു​​പേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 36 പേർ ചികിത്സയിലുണ്ട്​. ഞായറാഴ്​ച 6657 പേർക്ക്​ കൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിൻെറ എണ്ണം 33.96 ലക്ഷം ആയി.

Tags:    
News Summary - covid19- covid gulf- covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.