ദോഹ: ഖത്തറിൽ തിങ്കളാഴ്ച 118 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.പുതിയ മരണങ്ങളൊന്നും റിേപ്പാർട്ട് ചെയ്തിട്ടില്ല. ഇതുവരെ ആകെ മരണം 588 ആണ്.
പുതിയരോഗികളിൽ 68 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 145 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 1744.തിങ്കളാഴ്ച 19,583 പേരെയാണ് പരിശോധിച്ചത്.
ആകെ 2,21,810 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2,19,478 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 99 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തീവ്രപരിചരണവിഭാഗത്തിൽ 53 പേർ ചികിത്സയിലുണ്ട്. രണ്ടുപേരാണ് തിങ്കളാഴ്ച ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.