കോവിഡ്​: 125 രോഗികൾ; 161 രോഗമുക്തർ

ദോഹ: വെള്ളിയാഴ്​ചത്തെ കോവിഡ്​ കേസുകൾ നൂറിന്​ താഴെയെത്തിയതിൻെറ ആശ്വാസവാർത്തക്ക്​ പിന്നാലെ ശനിയാഴ്​ചത്തെ കേസുകളുടെ എണ്ണം വീണ്ടും നൂറിന്​ മുകളിലായി. പുതുതായി 125 രോഗബാധകൂടിയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 52 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​.

73 പേർ വിദേശത്ത്​ നിന്നെത്തിയവരാണ്​. 161 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്​തിനേടി. ഒരു മരണവും റി​േപ്പാർട്ട്​ ചെയ്​തിട്ടില്ല. നിലവിൽ രാജ്യത്ത്​ 1800 കോവിഡ്​ രോഗികളാണുള്ളത്​. ഇന്നലെ 18,940 പേർ കോവിഡ്​ പരിശോധനക്ക്​ വിധേയരായി. ആകെ 2,175,918 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,21,590 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,19,202 പേരാണ്​ രോഗമുക്​തി നേടിയത്​.

നിലവിൽ 103 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 59 പേരുമുണ്ട്​. ഇതിൽ മൂന്ന്​ പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Tags:    
News Summary - covid19-qatar covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.