കോവിഡ്​: പുതിയ രോഗികൾ 133

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച 133 പേർക്ക്​​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു​. ഇതിൽ 64 പേർക്ക്​ സമ്പർക്കം മൂലമാണ്​ രോഗബാധയുണ്ടായത്​. 69 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 115 പേർക്ക്​ ഇന്നലെ രോഗമുക്​തിയുണ്ടായി. ​

ഇന്നലെ പുതിയ മരണങ്ങളില്ല. നിലവിലുള്ള ആകെ രോഗികൾ 1659 ആണ്​. ഇന്നലെ 20489 പേർക്കാണ്​ പരിശോധന നടത്തിയത്​. 86 പേരാണ്​ ആശുപത്രിയിൽ ചികിൽസയിലുള്ളത്​. ഇതിൽ ഏഴു പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ​പ്രവേശിപ്പിച്ചതാണ്​. 46 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്​.

ഇതിൽ മൂന്നു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. ഇന്നലെ 33,493 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ ആകെ 3211237 ഡോസ്​ വാക്​സിനാണ്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - covid19-qatar covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.