കോവിഡ്​: പുതിയ രോഗികൾ 118, രോഗമുക്തർ 95

ദോഹ: ഖത്തറിൽ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​ 118 പേർക്ക്​. 94 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 77 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 41 പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്​. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

നിലവിലുള്ള ആകെ രോഗികൾ 1574​. ഇന്നലെ 18,615 പേരെയാണ്​ പരിശോധിച്ചത്​. ആകെ 22,64,026 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,24,278 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,22,105 പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 69 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ഏഴു​ പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 31 പേർ ചികിത്സയിലുണ്ട്​. ഞായറാഴ്​ച 19,961 പേർക്കുകൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സി​െൻറ എണ്ണം 35.23 ലക്ഷമായി.

Tags:    
News Summary - covid19-qatar covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.