ആഗോള സാമ്പത്തിക മേഖലയിലെ കോവിഡ് പ്രത്യാഘാതങ്ങൾ: ഉച്ചകോടിയിൽ ഖത്തറും

ദോഹ: ആഗോള തലത്തിൽ സാമ്പത്തിക, സാമൂഹിക മേഖലകളിൽ കോവിഡ്-19 സൃഷ്​ടിച്ച ആഘാതങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി രാജ്യാന്തര തൊഴിൽ സംഘടന വിളിച്ചുചേർത്ത വിർച്വൽ ആഗോള ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. വിഡിയോ കോൺഫറൻസ്​ വഴി നടന്ന ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധാനം ചെയ്​ത്​ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയമാണ് പങ്കെടുത്തത്. തൊഴിൽ വിപണിയിലും തൊഴിലാളികളുമായി ബന്ധപ്പെട്ടും രൂപ​െപ്പട്ട കോവിഡ്-19 പ്രത്യാഘാതകങ്ങളും ഇതിനെ തരണം ചെയ്യുന്നതിന് ഓരോ രാജ്യങ്ങളും സ്വീകരിക്കേണ്ട നയനിലപാടുകളും ഉച്ചകോടിയിൽ ചർച്ച ചെയ്തു. 

ഖത്തറിനുവേണ്ടി തൊഴിൽ സാമൂഹിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദലി ഉച്ചകോടിയിൽ പങ്കെടുത്തു. കോവിഡ്-19​​െൻറ ആരംഭം മുതൽ പ്രതിസന്ധിയെ നേരിടുന്നതിന് വ്യക്തമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കോവിഡ്-19 പ്രതിസന്ധികൾ നേരിടുന്നതിന് അന്താരാഷ്​ട്ര സഹകരണവും കൂട്ടായ പരിശ്രമവും കൂടിയേ തീരൂ എന്നും അൽ ഒബൈദലി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഖത്തർ നിരവധി പരിപാടികളിലും ഉച്ചകോടികളിലും പങ്കെടുക്കുകയുണ്ടായി. 

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം 20ലധികം രാജ്യങ്ങളിലേക്ക് അടിയന്തര മെഡിക്കൽ സഹായം ഖത്തർ അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 പ്രത്യാഘാതങ്ങളെ നേരിടുന്നതിനും പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും ഖത്തർ മുൻനിരയിലുണ്ടാകുമെന്നും തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അൽ ഒബൈദലി വ്യക്തമാക്കി.

Tags:    
News Summary - covid,financial,qatar news,gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.