മാ​സ്​​ക്​ ധ​രി​ച്ച്​ ക​ട​ക​ളി​ൽ എ​ത്തി​യ​വ​ർ 

കോ​വി​ഡ്​: 230 പു​തി​യ രോ​ഗി​ക​ൾ, രോ​ഗ​മു​ക്​​ത​ർ 296

ദോ​ഹ: ഇ​ന്ന​ലെ 230 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 140 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 90 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 296 പേ​ർ​ക്ക്​ ഇ​ന്ന​ലെ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ കൂ​ടി ​മ​രി​ച്ചു. 32, 47, 61, 68 പ്രാ​യ​മു​ള്ള​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 560 ആ​യി. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 3496. ഇ​ന്ന​ലെ 16078 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​കെ 2028209 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 217688 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ 213632 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 206 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഏ​ഴു​ പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 125 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ ര​ണ്ടു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. രാ​ജ്യ​ത്ത്​ കു​ത്തി​വെ​പ്പ്​ സ​ജീ​വ​മാ​ക്കി​യ​താ​ണ്​ രോ​ഗി​ക​ൾ കു​റ​യാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. ഇ​തു​വ​രെ ആ​കെ 2574692 ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ആ​കെ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അതേസമയം, കോവിഡ്​ പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന്​ 465 പേർക്കെതിരെ കൂടി പൊലീസ്​ നടപടിയെടുത്തു. പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാത്തതിനാണ്​ 434 പേർക്കെതിരെ നടപടിയുണ്ടായത്​​.

കാറിൽ കൂടുതൽ പേർ യാത്ര ചെയ്യുന്ന നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ടാകുന്നുണ്ട്​. സാമൂഹികഅകലം പാലിക്കാത്തതിന്​ 26 പേർക്കെതിരെയും നടപടിയുണ്ട്​. മൊബൈലിൽ ഇഹ്​തിറാസ്​ ആപ് ഇല്ലാത്തതിന്​ രണ്ടുപേർക്കെതിരെയും നടപടിയെടുത്തു​.

താമസസ്​ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​. എന്നാൽ പലരും ഇതിൽ വീഴ്​ ച വരുത്തുണ്ട്​. ഇതോടെ നടപടികൾ ശക്​തമാക്കിയിരിക്കുകയാണ്​ അധികൃതർ. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക.

രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിയമം ലംഘിച്ചവരെയെല്ലാം പബ്ലിക്​ പ്രോസിക്യൂഷനിലേക്ക്​ കൈമാറിയിട്ടുണ്ട്​. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത്​ രാജ്യത്ത്​ നിരോധിച്ചതാണ്​. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്​താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്​. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.