ദോഹ: ഖത്തറിലെ ക്രൂയിസ് (കപ്പൽയാത്ര) വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യം വെച്ച് ജർമൻ, ഇറ്റാലിയൻ ക്രൂയിസ് കമ്പനികളുമായി ഖത്തർ ടൂറിസം അതോറിറ്റി സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഖത്തർ –ജർമൻ വ്യാപാര, നിക്ഷേപ ഫോറത്തിെൻറ ഭാഗമായി ജർമൻ ക്രൂയിസ് കമ്പനിയായ എയ്്ഡാ ക്രൂയിസുമായും ഇറ്റാലിയൻ കമ്പനിയായ കോസ്റ്റാ ക്രൂയിസുമായുമാണ് ക്യൂ ടി എ കരാറുകളിൽ ഒപ്പുവെച്ചത്.
ക്രൂയിസ് വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ചതും ആകർഷണീയവുമായ പാക്കേജുകളും പ്രത്യേക സർവീസുകളും രൂപപ്പെടുത്തുന്നതിൽ സഹകരണം സാധ്യമാക്കുകയാണ് കരാറിെൻറ പ്രധാന ലക്ഷ്യം. ടൂറിസം അതോറിറ്റിയും ക്രൂയിസ് കമ്പനികളും തമ്മിലെ സംയുക്ത ആശയവിനിമയം, കോ മാർക്കറ്റിംഗ് ആക്ഷൻസ്, ക്രൂയിസ് വിനോദസഞ്ചാരത്തെയും പാക്കേജുകളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ട്രിപ്പുകൾ എന്നിവയും കരാറിെൻറ പരിധിയിൽ പെടുന്നു.
ദോഹ കേന്ദ്രീകരിച്ചാണ് ക്രൂയിസ് വിനോദസഞ്ചാര മേഖല പ്രവർത്തിക്കുന്നത്. ദോഹയിൽ ഇതിനകം തന്നെ മികച്ച ക്രൂയിസ് ടെർമിനൽ പണി കഴിപ്പിച്ചിട്ടുണ്ട്. 2022 ലോകകപ്പിെൻറ തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തറും ക്രൂയിസ് ലൈനുകളും തമ്മിലെ സഹകരണവും ബന്ധവും ശക്തിപ്പെടുത്തുകയാണ് ഖത്തർ ടൂറിസം അതോറിറ്റി ലക്ഷ്യമിടുന്നത്.
അതേസമയം, 2019 മാർച്ച് ആറിന് കോസ്റ്റ മെഡിറ്ററേനിയ കപ്പൽ ദോഹയിലേക്കുള്ള കന്നിയാത്ര നടത്തും. 2019–2020 ക്രൂയിസ് സീസണിൽ 16 യാത്രകളാണ് കോസ്റ്റ പദ്ധതിയിട്ടിരിക്കുന്നത്.
ജർമനിയുടെ ആഢംബര ക്രൂയിസ് കപ്പലായ എയ്ഡാ ൈപ്രമ ഈ സീസണിൽ തന്നെ എട്ട് തവണ ദോഹയിലെത്തുമെന്നും അടുത്ത സീസണിൽ നിരവധി തവണ ദോഹയിലേക്കുള്ള ട്രിപ്പ് സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വരും സീസണിൽ ഇരു ക്രൂയിസ് ലൈനുകളിൽ നിന്നുമായി 45000ലധികം ക്രൂയിസ് വിനോദസഞ്ചാരികൾ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 65000 ക്രൂയിസ് വിനോദസഞ്ചാരികളാണ് ഖത്തറിലെത്തിയത്. 2016–2017 സീസണിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 39 ശതമാനത്തിെൻറ വർധനവാണ് കഴിഞ്ഞ സീസണിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.