ദോഹ: ഖത്തർ ദേശീയ കായികദിനത്തിെൻറ ഭാഗമായി കൾച്ചറൽഫോറം സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ആർ. ചന്ദ്രമോഹൻ നിർവഹിച്ചു. ആരോഗ്യമുള്ള ജീവിതത്തിന് കായികത്തിനുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ഒരു ദിവസം പൂർണ അവധി നൽകിക്കൊണ്ട് ഖത്തർ ഈ ദിവസം കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറുമാരായ അനീസ് റഹ്മാൻ, മജീദ് അലി, റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി, താസീൻ അമീൻ മുൻ പ്രസിഡൻറുമാരായ താജ് ആലുവ, മുനീഷ് എ.സി സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, റബീഅ് സമാൻ അനസ് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.
സ്പോർട്ട്സ് വിങ് അംഗങ്ങളായ എം.ടി. അസീം, ഫായിസ് തലശ്ശേരി, ഷിബിലി യൂസഫ്, റഹ്മത്തുല്ല എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർക്കായി കിംസ് ഹെൽത്തുമായി സഹകരിച്ച് ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു. കായിക ദിനത്തിെൻറ ഭാഗമായി കായിക യുവജന മന്ത്രാലയം ഉം അൽ സനീം പാർക്ക്, ഇന്ത്യൻ സ്പോർട്സ് സെൻറർ ഏഷ്യൻ ടൗൺ എന്നിവിടങ്ങളിലും വിവിധ കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികളിലും കൾചറൽ ഫോറം ഭാരവാഹികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.