മിൻസ മറിയത്തിന്‍റെ മാതാപിതാക്കളെ സന്ദർശിച്ച ഖത്തർ വിദ്യഭ്യാസ മന്ത്രി

ഖത്തറിലെ സ്കൂൾ വിദ്യാർഥിനിയു​ടെ മരണം; ആശ്വാസവുമായി മന്ത്രിയെത്തി

ദോഹ: ഖത്തറിൽ മരിച്ച സ്കൂൾ വിദ്യാർഥിനി മിൻസ മറിയം ജേക്കബിന്‍റെ കുടുംബത്തിന്​ ആശ്വാസവുമായി ഖത്തർ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അൽ നുഐമിയെത്തി. ദോഹ അൽ വക്​റയിലെ വീട്ടിലെത്തിയ മന്ത്രി മിൻസയുടെ മാതാപിതാക്കളായ അഭിലാഷ്​ ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ്​ മന്ത്രി മടങ്ങിയത്​. രാജ്യവും സർക്കാറും നിങ്ങൾക്കൊപ്പമുണ്ടാവുമെന്നും അവർ ഉറപ്പുനൽകി. മാതാപിതാക്കൾക്ക്​ ആശ്വാസവുമായി മുഴുവൻ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങൾക്കും മന്ത്രി നന്ദി പറഞ്ഞു.

അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കു​മെന്ന്​ അധികൃതർ വ്യക്​തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോർട്ട്​ ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്​. റിപ്പോർട്ടിന്‍റെയും ഫോറൻസിക്​ പരിശോധന ഫലത്തിന്‍റെയും അടിസ്ഥാനത്തിലാവും തുടർ നടപടികൾ സ്വീകരിക്കുക.

Tags:    
News Summary - Death of a schoolgirl in Qatar; minister consoled the parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.