ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ധിഷണയുടെ പഠന കോഴ്സിന് തുടക്കംകുറിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു. ധിഷണ ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ റഹീം പാക്കഞ്ഞി ധിഷണ കൈപ്പുസ്തകം പ്രകാശനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഷിബു മീരാൻ, കെ.എം.സി.സി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം. ബഷീർ, വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരനും കോഴ്സ് ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗർ ക്ലാസ് നയിച്ചു. ധിഷണ കൺവീനർ അബ്ദുറഹ്മാൻ ഹുദവി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ മുസമ്മിൽ വടകര സ്വാഗതവും അക്കാദമിക് കോഓഡിനേറ്റർ ഗഫൂർ ചല്ലിയിൽ നന്ദിയും പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന പഠന, ഗവേഷണ കോഴ്സിൽ 100 പേർക്ക് മുസ്ലിം ലീഗിന്റെ ചരിത്രം, നിലപാടുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന പദ്ധതിയാണ് ധിഷണ. ഭാരവാഹികളായ സത്താർ അഹമ്മദ്, ഇജാസ് പുനത്തിൽ, സലീം ഏലായി, റഫീഖ് മങ്ങാട്, പി.പി. ഫഹദ്, പി.സി. അലി, ഷുഹൈബ് കോട്ടക്കൽ, ജാബിർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.