ദോഹ: ലോക അത്ലറ്റിക്സിന്റെ പുതിയ സീസൺ പോരാട്ടങ്ങൾക്ക് ഖത്തറിനെറ മണ്ണിൽ ആവേശകരമായ കൊടിയേറ്റം. ടോക്യോ ഒളിമ്പിക്സിനു പിന്നാലെ, നീണ്ട ഇടവേളക്കു ശേഷം പുതിയ കുതിപ്പിനൊരുങ്ങിയ താരങ്ങൾ ഖത്തറിൽ മിന്നും പ്രകടനവുമായി സീസണിന് തുടക്കം കുറിച്ചു.
ഏവരുടെയും ശ്രദ്ധകവർന്ന പുരുഷ വിഭാഗം ഹൈജംപിൽ ഒളിമ്പിക്സ് സ്വർണം പങ്കുവെച്ച ഖത്തറിന്റെ മുഅതസ് ബർഷിമും ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരിയും തമ്മിലെ മത്സരം ആവേശകരമായി.
ഇറ്റാലിയൻ താരം തുടക്കത്തിലേ പുറത്തായപ്പോൾ, ബർഷിം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ദക്ഷിണ കൊറിയയുടെ വു സാങ്ഗെകോ 2.33മീ. ഉയരം ചാടി ഒന്നാമതായി. 2.30 മീറ്റർ ചാടിയ ബർഷിമിന് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 2.20ൽ അവസാനിച്ച ടാംബേരി ഏഴാമതായി.
ടോക്യോ ഒളിമ്പിക്സിൽ ഇഞ്ചോടിഞ്ച് പ്രകടനത്തിനൊടുവിലായിരുന്നു ബർഷിമും ടാംബേരിയും സ്വർണം പങ്കുവെച്ചത്. എന്നാൽ, ആ പ്രകടനം ഇരുവർക്കും ഖത്തറിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.