ദോഹ: ഖത്തറിലെ മലയാളി വിദ്യാർഥികളുടെ മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയെ കുറിച്ചും പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളുടെ ഭാവി തിരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള സംശയങ്ങൾ തീർക്കാനും കൃത്യമായ ഭാവിനിർണയം നടത്താൻ സഹായിക്കുന്നതിനും വേണ്ടി ഡോപയിലെ ഡോക്ടർമാർ ഖത്തറിൽ എത്തുന്നു. പത്താം ക്ലാസ് കഴിഞ്ഞ് എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം തുടങ്ങി മെഡിക്കൽ എൻട്രൻസിന് തയാറെടുക്കുന്ന ഒരു വിദ്യാർഥി അറിയേണ്ട എല്ലാ കാര്യങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥിക്ക് അറിയാനാകും. കൂടാതെ പത്താം ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾക്കുള്ള നീറ്റ് സ്കൂൾ ഇൻറർവ്യൂവും പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചി അനുസരിച്ച് ഭാവി തിരഞ്ഞെടുക്കാനുള്ള ഡീ-നാറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും 2024 നീറ്റിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള റിപ്പീറ്റേഴ്സ് എയിംസ് ബാച്ച് ഇൻറർവ്യൂവും പ്രസ്തുത പരിപാടിയിൽ നടക്കും. മേയ് 26, 27 തീയതികളിലാണ് ഈ പരിപാടി നടക്കുന്നത്. ദോഹയിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന എജു ഡ്രൈവ് പരിപാടിയിലാണ് ഡോപ എത്തുക. പരിപാടിയിൽ ഡോപ ഡയറക്ടർമാരായ ഡോ. ആഷിക് സൈനുദ്ദീൻ, ഡോ. മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുക്കും. ഇന്റർവ്യൂകൾക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും നേരത്തേ ബുക്ക് ചെയ്യേണ്ടതുണ്ട്. സൗജന്യ ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും വിളിക്കുക: +974 3365 8111
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.