‘വി​ഷ്​’ സി.​ഇ.​ഒ സു​ൽ​ത്താ​ന അ​ഫ്​​ദ​ൽ ദോ​ഹ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

വാക്സിൻ വിതരണത്തിലെ പക്ഷപാതിത്വം ചൂണ്ടിക്കാട്ടി ദോഹ ഫോറം

ദോഹ: ദുർബലരായ സമൂഹങ്ങളുൾപ്പെടെയുള്ളവരിലേക്ക് വാക്സിൻ വിതരണത്തിലെ പക്ഷപാതിത്വ ഭീഷണികൾ ചൂണ്ടിക്കാട്ടി ദോഹ ഫോറം. വാക്സിൻ വിതരണത്തി ൽ പക്ഷപാതിത്വം കാണിക്കുന്നതിലെ അനന്തരഫലങ്ങളും ദോഹ ഫോറത്തിന്‍റെ ഭാഗമായി നടന്ന ചർച്ചയിൽ പാനലിസ്റ്റുകൾ ഉയർത്തിക്കാട്ടി. വാക്സിൻ വിതരണം ചെയ്യുന്നതിലെ പ്രതിബന്ധങ്ങൾ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിവരങ്ങളുമായുള്ള കാമ്പയിൻ തുടങ്ങി പക്ഷപാതിത്ത സമീപനങ്ങളെ ചർച്ചയിൽ പലരും ചൂണ്ടിക്കാട്ടി.

വാക്സിൻ വിതരണത്തിൽ നിഷ്പക്ഷതയും നീതിയും നൽകുന്നതിൽ പരാജപ്പെടുമ്പോൾ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും വലിയ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് (വിഷ്) സി.ഇ.ഒ സുൽത്താന അഫ്ദൽ പറഞ്ഞു. വാക്സിൻ വിതരണം, സമൂഹത്തിന് പരിശീലനം നൽകി അവരെ പിന്തുണക്കുക, വാക്സിനേഷൻ കാമ്പയിൻ, അഭ്യൂഹങ്ങളെ തടയുക തുടങ്ങിയവയെല്ലാം വാക്സിൻ വിതരണം നിഷ്പക്ഷമാക്കുന്നതിലെ പ്രധാന ഘടകങ്ങളാണെന്നും ഇതിൽ പരാജയപ്പെടുന്നതോടെ ഭയാനകമായ മാനുഷിക, സാമ്പത്തിക, ജീവശാസ്ത്രപരമായ പ്രതിസന്ധികളാണ് നാം നേരിടേണ്ടിവരുകയെന്നും സുൽത്താന അഫ്ദൽ മുന്നറിയിപ്പ് നൽകി.

അതേസമയം, ആഗോളതലത്തിൽ വാക്സിനേഷൻ നിരക്കിലെ വർധന തുടരുമ്പോഴും വികസിത, വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വിടവിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. ഇതുവരെ 700 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും ഇതിൽ കുറഞ്ഞശതമാനം ഡോസ് മാത്രമേ ദരിദ്രരാഷ്ട്രങ്ങളിൽ വിതരണം ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. കോവിഡ് വാക്സിൻ വിതരണത്തിലെ അസമത്വത്തിലേക്കും പക്ഷപാതിത്വത്തിലേക്കുമാണ് ലോകത്തെ നയിച്ചതെന്ന് സ്വീഡൻ മുൻ പ്രധാനമന്ത്രിയും യൂറോപ്യൻ കൗൺസിലിലെ ഫോറിൻ റിലേഷൻ സഹാധ്യക്ഷനുമായ കാൾ ബിൽഡിറ്റ് പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിലൂടെ ശാസ്ത്രം വിജയിച്ചപ്പോൾ, രാഷ്ട്രീയത്തിന്‍റെ പരാജയവുമുണ്ടായെന്നും ഭീമമായ വാക്സിൻ അസമത്വമാണ് ഇത് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജെറോം കിം, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഒ മാർക് സുസ്മൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Tags:    
News Summary - Doha Forum points out bias in vaccine supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.