ദോഹ: ദോഹയിൽനിന്നും ജിദ്ദയിലേക്കും തിരികെയുമുള്ള യാത്രക്കാർക്ക് 15 കിലോ അധിക ബാഗേജ് വഹിക്കാൻ അനുവദിച്ച് ഖത്തർ എയർവേസ്.
റമദാനിൽ ഉംറ തീർഥാടനത്തിരക്ക് കൂടി കണക്കിലെടുത്താണ് മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ ഓരോ യാത്രക്കാരനും അനുവദിച്ച ബാഗേജിനൊപ്പം 15 കിലോ അധികം വഹിക്കാൻ അനുവാദം നൽകുന്നത്.
വിശുദ്ധ മാസത്തിൽ ഖത്തറിൽനിന്നും സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജിദ്ദയിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. ഇവർക്ക്, അധിക ചാർജില്ലാതെ കൂടുതൽ ബാഗേജ് അനുവദിക്കുന്നതു വഴി യാത്ര കൂടുതൽ ആകർഷകമായി മാറും.
നിലവിൽ സൗദിയിലെ 10 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് ദോഹയിൽനിന്നും സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.