ദോഹ എം.ഇ.എസ് സ്കൂൾ സ്ഥാപകാംഗം എ.എം അബൂട്ടി ഖത്തറിൽ നിര്യാതനായി

ദോഹ: ദീർഘകാല പ്രവാസിയും ബിസിനസ് പ്രമുഖനും ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപക അംഗവുമായ തൃശൂർ വൈലത്തൂർ നാരങ്ങാടി അയ്യപ്പൻ കോടത്ത് എ.എം അബൂട്ടി (69) ഖത്തറിൽ നിര്യാതനായി. നാലുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ​വ്യാഴാഴ്ച രാവിലെ വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം.

ഐഡിയൽ എജുക്കേഷനൽ സൊസൈറ്റി, അൽ അമീൻ എൻജിനീയറിങ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ പദവികളും യൂനിറ്റി ഹോസ്പിറ്റൽ ഡയറക്ടർ, വെസ്റ്റ് കല്ലൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു.

നദീറയാണ് ഭാര്യ. മക്കൾ: സജീബ് (ഖത്തർ), സജ്ന. മരുമക്കൾ: നജ്‍ല (ഖത്തർ), ഷഫീഖ്. സഹോദരങ്ങൾ: മൊയ്തുട്ടി, ഉമ്മർ, മുഹമ്മദലി, അച്ചുമ്മു, പാത്തുമ്മ, പരേതനായ കുഞ്ഞിമുഹമ്മദ്. നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാവിലെയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Doha MES School founding member AM Abootti passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.